photo
അഴീക്കൽ കെ.കെ.എം ലൈബ്രറി മണിയുടെ ചികിത്സക്കായി സമാഹരിച്ച പണം ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് മനോജ് ലക്ഷ്മണൻ മണിക്ക് കൈമാറുന്നു.

കരുനാഗപ്പള്ളി: അഴീക്കൽ കെ.കെ. എം ലൈബ്രറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മ അഴീക്കൽ പുത്തൻപറമ്പിൽ വീട്ടിൽ മണിയുടെ ചികിത്സയ്ക്കായി 53500രൂപാ സമാഹരിച്ച് നൽകി. ലൈബ്രറി വൈസ് പ്രസിഡന്റ് മനോജ് ലക്ഷ്മണൻ മണിയുടെ വീട്ടിലെത്തി പണം കൈമാറി. ചടങ്ങിൽ പ്രസിഡന്റ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. . ലൈബ്രറി രക്ഷാധികാരി കാവിൽ ബേബി, പൂക്കോട്ട് കരയോഗം പ്രസിഡന്റ് ജെ. വിശ്വംഭരൻ, വനിതാ വേദി പ്രവർത്തകരായ ശ്യാമ, റീന, രമ്യ മഹേഷ്, രമ്യ ഹനി ഭാസ് തുടങ്ങിയവർ പങ്കെടുത്തു.