പോരുവഴി : ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുന്നത്തൂർ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പോരുവഴി അമ്പലത്തും ഭാഗം പോസ്റ്റോഫീസിന് മുമ്പിൽ ധർണ നടത്തി. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം എസ്.ശിവൻപിള്ള ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി അംഗം നാലു തുണ്ടിൽ റഹിം അദ്ധ്യക്ഷത വഹിച്ചു. എ .ഐ.ടി..യു.സി ഏരിയാ കമ്മിറ്റി സെക്രട്ടറി സോമരാജൻ, പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് മംഗലത്ത് ബിനു, സി.ഐ.ടി.യു ഏരിയാകമ്മിറ്റി അംഗം കെ.രമണൻ , എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി അംഗം ആർ.സുരാജ് എന്നിവർ സംസാരിച്ചു.