kerlafeeds
കേരള ഫീഡ്സ്.

ഓച്ചിറ : ഓച്ചിറ ഞക്കനാൽ എസ്.വി.എം യു.പി സ്‌കൂളിലെ പത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് കേരള ഫീഡ്സ് ഫോണുകൾ നൽകി. ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. കേരള ഫീഡ്സ് എം.ഡി ഡോ. ബി. ശ്രീകുമാർ ഫോണുകൾ വിതരണം ചെയ്തു. പ്രധാന അദ്ധ്യാപിക ഒ. വി.അമ്പിളി സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ഷഫീർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഗിരിജാ ദേവി നന്ദി പറഞ്ഞു.