yc
തെരുവിൽ കഴിയുന്നവർക്ക്‌ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ചടങ്ങ് സംസ്ഥാന നിർവാഹകസമിതി അംഗം അഡ്വ. സി. ഒ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : തെരുവിൽ കഴിയുന്നവർക്ക്‌ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ചടങ്ങ് സംസ്ഥാന നിർവാഹകസമിതി അംഗം സി. ഒ .കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സ്നേഹ പാഥേയം എന്ന പേരിൽ ജില്ലയിൽ ആകമാനം പട്ടിണി രഹിത തെരുവുകൾ എന്ന ഉദ്ദേശത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ്‌ അഞ്ഞൂറോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. നിയോജകമണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. റാഷിദ്. എ. വാഹിദ്, അരുൺ കുമാർ, റിയാസ് റഷീദ്, കെ. എം. നൗഷാദ്, എസ്. അനൂപ്, അനീഷ് മുട്ടാണി, പ്രശാന്ത്, അസ്‌ലം ആദിനാട്, റഫീഖ് ക്ലാപ്പന, വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.