കൊല്ലം: ലക്ഷദ്വീപിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംസ്‌കാര സാഹിതി കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്‌ട്രപതിക്ക് ആയിരം കത്തുകളയച്ച് പ്രതിഷേധിച്ചു. ഇതോടനുബന്ധിച്ച് 'വോയ്സ് ഒഫ് വോയിസ്‌ലെസ്' എന്ന പേരിൽ റാഫി കൊല്ലത്തിന്റെ ഫോട്ടോഗ്രഫി പ്രദർശനവും നടന്നു.
പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നിർവഹിച്ചു. സാംസ്കാര സാഹിതി കൊല്ലം നിയോജക മണ്ഡലം ചെയർമാൻ ഗോപാലകൃഷ്ണപിള്ള, ജില്ലാ വൈസ് പ്രസിഡന്റ് ഫേബ സുദർശൻ, ഡി.സി.സി ജനറൽ സെക്രട്ടറി കൃഷ്ണവേണി ശർമ്മ, ഗീതാകൃഷ്ണൻ, സേതുനാഥൻപിള്ള, ആനന്ദ് ബ്രഹ്മാനന്ദൻ, സിന്ദു കുമ്പളം, ഗ്രേസി, ദീപാ ആൽബർട്ട് എന്നിവർ സംസാരിച്ചു. കെ.എസ്.യു ജില്ലാ ഭാരവാഹികളായ നെസ്മൽ കളത്തിക്കാടൻ, ബിച്ചു കൊല്ലം, ഗോകുൽ എന്നിവർ നേതൃത്വം നൽകി.