ഓച്ചിറ: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എെ ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു. ജില്ലാ കൗൺസിൽ അംഗം ആർ.സോമൻ പിള്ള ഉദ്ഘാടനം ചെയ്തു. ആർ. ബൈജുവിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ സാഹിത്യകാരൻ എ.എം മുഹമ്മദ്, ചിത്രകാരനും ശില്പിയുമായ സി. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ഗേളി ഷൺമുഖൻ, എസ്.കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീലതാ പ്രകാശ്, ലൈലാ കാസിം, അജിത്ത് ഇബ്രാഹീം, സെബി, എച്ച്.റഹീം തുടങ്ങിയവർ പങ്കെടുത്തു.