ഓച്ചിറ: യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. കഴിഞ്ഞ 18 ദിവസമായി യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സായാഹ്ന കിച്ചൺ എം.പി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. വാഹന സൗകര്യം, പൾസ് ഓക്സിമീറ്റർ ആവശ്യകത, ഭക്ഷ്യസാധനങ്ങൾ, പച്ചക്കറി മുതലായവ ലഭ്യമാക്കുന്നതിനും കൊവിഡ് പോസിറ്റീവായി മരണപ്പെടുന്നവരുടെ സംസ്കാരചടങ്ങുകൾ നടത്തുന്നതിനും ഹെൽപ്പ് ഡെസ്ക് സഹായിക്കും. സി. ആർ. മഹേഷ് എം.എൽ.എ ഹെൽപ്പ് ഡെസ്ക് നമ്പർ പ്രകാശനം ചെയ്തു. യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം പ്രസിഡന്റ് കെ. വി വിഷ്ണുദേവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജി. മഞ്ജു കുട്ടൻ, ഇർഷാദ് ബഷീർ, ബി. എസ്. വിനോദ്, റിയാസ് റഷീദ്, എച്ച്.എസ്. ജയ് ഹരി, കയ്യാലത്തറ ഹരിദാസ്, എൻ. കൃഷ്ണകുമാർ, സെവന്തി കുമാരി, അയ്യാണിക്കൽ മജീദ്, വേലായുധൻ, ദിലീപ് ശങ്കർ, വിഷ്ണു കല്ലൂർ, തേജസ് പ്രകാശ്, ഇന്ദുലേഖ, അജ്മൽ ഖാലിദ്, ഹരികൃഷ്ണൻ ഐക്കര, ഷെമീർ മുഹമ്മദ്‌, രാകേഷ്. ആർ. കൃഷ്ണ, ബാദുഷ, സുമീർ, മുബാറക്, അജ്മൽ, വിനീത തുടങ്ങിയവർ നേതൃത്വം നൽകി.