photo
എൻ.ഡി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.പ്രശോഭദാസ് ഭക്ഷ്യധാന്യങ്ങൾ മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിന് കൈമാറുന്നു.

കരുനാഗപ്പള്ളി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ കരുനാഗപ്പള്ളി മുൻസിപ്പൽ കമ്മിറ്റി ഭക്ഷ്യധാന്യം കൈമാറി. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.പ്രശോഭ ദാസ് മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിന് ഭക്ഷ്യധാന്യം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ. ജി .ഒ .എ ജില്ലാ കമ്മറ്റി അംഗം ശിവകുമാർ, എൻ. ജി .ഒ യൂണിയൻ ജില്ലാ കമ്മറ്റി അംഗം അനിൽ ആർ. പാലവിള, നഫ്സൽ മുസലിയാർ,സജിത്ത് എന്നിവർ പങ്കെടുത്തു.