ശാസ്താംകോട്ട: കെ.പി.എസ്.ടി.എ ശാസ്താംകോട്ട ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന 'ഗുരുസ്പർശം' 2 പദ്ധതിയുടെ ഭാഗമായി ശൂരനാട് ഹോമിയോ ആശുപത്രിയിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മെഡിക്കൽ ഓഫീസർ ഡോ.ധന്യക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് വി.ഷീബ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ടി.എ .സുരേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ , ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വേണുഗോപാല കുറുപ്പ് ,മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഖലീൽ , ഫ്രീജി .കെ. അലക്സാണ്ടർ, വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ ശ്രീലക്ഷ്മി സുനിത എന്നിവർ പങ്കെടുത്തു.