കരുനാഗപ്പള്ളി: താലൂക്ക് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിൽപ്പ് സമരത്തെ തുടർന്ന് കരുനാഗപ്പള്ളിയിലെ മാർക്കറ്റുകൾ നിശ്ചലമായി. രാവിലെ മുനിസിപ്പൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ. മേനോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പുളിമൂട്ടിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനീർ വേലിയിൽ, ട്രഷറർ ശ്രീജിത്ത് ദേവ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുധീർ ചോയ്സ്, നാസർ പോച്ചയിൽ എന്നിവർ സംസാരിച്ചു.