ananya
ചിരി പദ്ധതിയുടെ ഭാഗമായി കോവളം പൊലീസ് നടത്തിയ ഓൺലൈൻ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനി അനന്യ എസ്. സുഭാഷിന് കൊല്ലം സിറ്റി കൺട്രോൾ റൂം എസ്.ഐ ജോൺ ഉപഹാരം കൈമാറുന്നു

കൊല്ലം: കേരള പൊലീസിന്റെ 'ചിരി' പദ്ധതിയുടെ ഭാഗമായി കോവളം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ ചിത്രരചനാ മത്സരത്തിൽ വിജയിയായ ഏഴാം ക്ലാസുകാരി അനന്യ എസ്. സുഭാഷിന് സിറ്റി കൺട്രോൾ റൂം എസ്.ഐ ജോൺ വീട്ടിലെത്തി ഉപഹാരം സമ്മാനിച്ചു.

കുട്ടികളിലെ മാനസിക സമർദ്ധം ലഘൂകരിക്കുന്നതിനായി കേരളാ പൊലീസ് ആവിഷ്കരിച്ച പദ്ധതിയാണ് ചിരി. 'ഞാൻ കാണുന്ന കൊവിഡ് കാലം' എന്ന വിഷയത്തിൽ 6 മുതൽ 9 വരെ ക്ളാസുകളുടെ വിഭാഗത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടുകയായിരുന്നു അനന്യ. അയത്തിൽ സുനിൽ മന്ദിരത്തിൽ സുഭാഷ്, ശ്രീജ ദമ്പതികളുടെ ഏകമകളും കൊല്ലം എസ്.എൻ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.