photo
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് മൊബൈൽ ഫോണും ഡാറ്റ ചാർജ്ജിംഗും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം കുട്ടിയ്ക്ക് മൊബൈൽ ഫോൺ നൽകി യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ നിർവഹിക്കുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ജനറൽ സെകട്ടറി വെള്ളാപ്പള്ളി നടേശൻ ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര യൂണിയനിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി ഡാറ്റ ചാർജ് ചെയ്ത് നൽകുന്നു. പദ്ധതിയുടെ യൂണിയൻതല ഉദ്ഘാടനം മൈലോട് ടി.വി.ഇ.വി.എച്ച്.എസ്.എസിൽ നടന്നു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ. പി. അരുൾ വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ഹേമലത മൊബൈൽ ഡാറ്റാ ചാർജ് പദ്ധതിയുടെ യൂണിയൻതല ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലൈന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വനിതാ സംഘം സമാഹരിച്ച നോട്ട് ബുക്കുകൾ സ്കൂൾ പ്രിൻസിപ്പൽ ഉദയകുമാർ വനിതാ സംഘം കൺവീനർ ഡോ. സബീനാ വാസുദേവനിൽ നിന്ന് ഏറ്റുവാങ്ങി.സ്കൂൾ മാനേജർ അനിൽ, യൂണിയൻ കൗൺസിലർമാരായ കരിങ്ങന്നൂർ മോഹനൻ, രാജു പരുത്തിയറ, അനിൽ ബംഗ്ലാവിൽ, ബൈജു പാണയം, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അനൂപ്, മൈലോട് ശാഖാ സെക്രട്ടറി ത്യാഗരാജൻ, വനിതാ സംഘം താലൂക്ക് കമ്മിറ്റി അംഗം രാധാകുമാരി എന്നിവർ പങ്കെടുത്തു.