photo-chavara
അരിനല്ലൂർ ഭാഗത്തു നിന്ന്കണ്ടെത്തിയ കോട എക്സൈസ് സംഘം നശിപ്പിക്കുന്നു

ചവറ : കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. പ്രസന്നന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലേലിഭാഗം, തേവലക്കര, അരിനല്ലൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വിവിധയിടങ്ങളിൽ നിന്ന് 175 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും പിടികൂടി. കോട സൂക്ഷിച്ചതിന് കല്ലേലിഭാഗം സ്വദേശി ജൂവൽ മോഹനനെതിരെ കേസെടുത്തു. ഇതിൽ 10 5ലിറ്റർ കോടയും 10ലിറ്റർ ചാരായവും അരിനല്ലൂരിൽ കായൽവാരത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എസ്. ഉണ്ണിക്കൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ വി. വിനീഷ്, വി.ഐ. അരുൺലാൽ, എച്ച്. ചാൾസ്, രജിത്ത് കെ. പിള്ള എന്നിവർ പങ്കെടുത്തു.