ശാസ്താംകോട്ട: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ആർ .വൈ. എഫ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നിയോജക മണ്ഡലം തല ഉദ്ഘാടനം കേന്ദ്ര കമ്മിറ്റിയംഗം ഉല്ലാസ്കോവൂർ മൈനാഗപ്പള്ളിയിൽ നിർവഹിച്ചു. സന്തോഷ് പ്ലാമൂടൻ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു സുരേന്ദ്രൻ, ശ്യാം മണ്ണൂർക്കാവ്, ബിജു ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി. ശൂരനാട് വടക്ക് നിയോജക മണ്ഡലം പ്രസിഡന്റ് മുൻഷീർ ബഷീർ, പടി. കല്ലടയിൽ നിയോജക മണ്ഡലം സെക്രട്ടറി സുഭാഷ് എസ്. കല്ലട, ശാസ്താംകോട്ടയിൽ ഷിബു ചിറക്കട, ശൂരനാട് തെക്ക് ബിനു മാവിനാത്തറ, കുന്നത്തൂരിൽ പ്രദീപ് നെടിയവിള, പോരുവഴിയിൽ ഷൈജൻ സത്യചിത്ര തുടങ്ങിയവർ ഉദ്ഘാടനം ചെയ്യ്തു.