baby-kumar-photo
പടം

പോരുവഴി : കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ ഹോമിയോ പ്രതിരോധ മരുന്ന് ജില്ലാ പഞ്ചായത്ത്‌ ശൂരനാട് ഡിവിഷൻ അംഗം ശ്യാമളയമ്മ പോരുവഴി പഞ്ചായത്ത്‌ പ്രസിഡന്റ് ബിനു മംഗലത്ത്, ഹോമിയോ ഡോ. ഇന്ദു എന്നിവർക്ക് കൈമാറി. വൈസ് പ്രസിഡന്റ് നസീറ ബീവി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള, അംഗങ്ങളായ ഫിലിപ്പ്, മോഹനൻ പിള്ള,പി. കെ. രവി, പ്രസന്ന, പഞ്ചായത്ത്‌ സെക്രട്ടറി, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡ് നെഗറ്റീവ് ആകുന്നവർക്ക് തുടർന്നുള്ള ചികിത്സാ സൗകര്യം ഇനി മുതൽ പോരുവഴി ഹോമിയോ ആശുപത്രിയിൽ ഉണ്ടാകുമെന്നും ഡോക്ടർ അറിയിച്ചു.