tyre-
പെട്രോൾ വില വർദ്ധനവിനെതിരെ കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴാംമൈൽ പെട്രോൾ പമ്പിന് മുൻപിൽ ചക്രം ഉരുട്ടിയുള്ള പ്രതിഷേധം ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ്കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴാംമൈൽ പെട്രോൾ പമ്പിന് മുൻപിൽ ചക്രം ഉരുട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സമരം ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുകുന്ദൻ പിള്ള , കുന്നത്തൂർ ഗോവിന്ദപിള്ള , ജി.സുധാകരൻ, ജി .നന്ദകുമാർ, ശ്രീദേവിയമ്മ, ചെല്ലപ്പൻ ഇരവി , ശശിധരൻ, ബിജു ലാൽ, ജയപ്രകാശ്, മനു, സോമനാഥൻ ഉണ്ണിത്താൻ, സിന്ധു എന്നിവർ പങ്കെടുത്തു.