blood-
വനിതകളെ മാത്രം പങ്കെടുപ്പിച്ച് പാരിപ്പള്ളി അമൃതയിലെ സ്റ്റുഡന്റ് പൊലീസ് നടത്തിയ രക്തദാന ക്യാമ്പ്

പാരിപ്പള്ളി: വനിതകളെ മാത്രം പങ്കെടുപ്പിച്ച് പാരിപ്പള്ളി അമൃതയിലെ സ്റ്റുഡന്റ് പൊലീസ് നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. കൊവിഡ് രൂക്ഷമായതിനുശേഷം അമൃതയിലെ എസ്.പി.സി സംഘടിപ്പിക്കുന്ന നാലാമത്തെ രക്തദാന ക്യാമ്പാണിത്. അൻപതോളം വനിതകൾ ക്യാമ്പിൽ പങ്കെടുത്തു. ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ് രക്തംദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ ടി. സതികുമാറും എസ്.ഐ എൻ. അനീസയും രക്തദാനം ചെയ്ത പൂർവ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. എസ്.പി.സി കൊല്ലം സിറ്റി എ.ഡി.എൻ.ഒ പി. അനിൽകുമാർ രക്തം ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ആർ. ജയചന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്റ് പി.എം. രാധാകൃഷ്ണൻ,​ ഡോ. ലക്ഷ്മി,​ സി.പി.ഒമാരായ എ. സുഭാഷ് ബാബു. ഡി.ഐ. രാജേഷ്,​ എസ്. വിജയകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.