കൊട്ടാരക്കര: എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ കൊട്ടാരക്കര സ്വദേശിയായ വിമുക്തഭടൻ മരിച്ചു. കൊട്ടാരക്കര പള്ളിയ്ക്കൽ വേമ്പനാട്ട് വീട്ടിൽ (പ്രണവം) പ്രകാശാണ് (54) മരിച്ചത്. ഇന്നലെ രാവിലെ എറണാകുളത്ത് വച്ച് പ്രകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം കൊച്ചിയിലെ ഹെഡ്ക്വാർട്ടർ സതേൺ കമാൻഡിൽ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലിചെയ്തുവരുകയായിരുന്നു. താമസ സ്ഥലത്ത് നിന്ന് ജോലിസ്ഥലത്തേക്ക് പോകുംവഴി പള്ളുരുത്തിയിൽ വച്ചായിരുന്നു അപകടം. ഭാര്യ: ശാരി. മക്കൾ: ഗണേഷ്, പ്രവീണ. മരുമകൾ: അഞ്ജന. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.