ചവറ: യൂത്ത് കോൺഗ്രസ് പന്മന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിവട്ടം പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ നിറച്ചവർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകി. പ്രതിഷേധ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത് ഉദ്ഘാടനം ചെയ്തു. മുനീർ ഏറം മേലിൽ, നിഷാ സുനീഷ്, സുൾഫിക്കർ, ഷെമീർ ചാമ്പക്കടവ്, കുറശേരിൽ അബിൻ ഷാ, അൻസർ പാര മൗണ്ട് , തമീം താജ് , അൻസിൽ റഷീദ് , അമൽ മംഗലശേരി എന്നിവർ നേതൃത്വം നൽകി.