bank
കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച പഠനോപകരണ വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പനോപകരണങ്ങൾ നൽകി ക്കൊണ്ട് ബാങ്ക് പ്രസിഡന്റ് കെ. ജെ .അലോഷ്യസ് നിർവഹിക്കുന്നു.

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കിൽ സ്കൂൾ കുട്ടികൾക്കാവശ്യമായ പഠനോപകരണ വിതരണ കേന്ദ്രം ആരംഭിച്ചു. കുട്ടികൾക്ക് വളരെ വില കുറച്ച് പഠനോപകരണങ്ങൾ നൽകുകയെന്നതാണ് ഈ വിപണ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് കെ.അലോഷ്യസ് അറിയിച്ചു. വിപണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഠനോപകരണങ്ങൾ നൽകി കെ. ജെ. അലോഷ്യസ് നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ കെ .ജി. ബിജു, ബി .രാജീവ്, മിനി വർഗീസ്, ഷാനി ബൈജു, ബാങ്ക് ജീവനക്കാരനായ സെക്രട്ടറി ബി. ജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.ബാബുക്കുട്ടി, വിഷ്ണു, അരുൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.