പുനലൂർ: കേരള സിദ്ധനർ സർവീസ് സൊസൈറ്റി 117-ാംനമ്പർ ഇടമൺ ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇടമൺ, ഉദയഗിരി, ആനപെട്ടകോങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന സമുദായത്തിലെ കുടുംബാംഗങ്ങളുടെ മക്കൾക്കാണ് വീടുകളിൽ എത്തി പഠനോപകരണങ്ങൾ നൽകിയത്. ഉദയഗിരി വാർഡ് അംഗം സോജ സനിൽ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.ശശികുമാർ, സെക്രട്ടറി കുമാർ,സി.മനോജ്, എൻ.സുനി, സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.