ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഞ്ചായത്തിന്റെയും വെളിയം ബി.ആർ.സിയുടെയും നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റും പുതപ്പും വിതരണം ചെയ്തു. വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ പദ്ധതി ഉദ്ഘാടനം ചെയ്തു. വെളിന്നല്ലൂർ പഞ്ചായത്തിലെ 11 സ്കൂളുകളിൽ പഠിക്കുന്ന വിവിധ വാർഡുകളിൽ താമസിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ചാണ് കിറ്റുകൾ വിതരണം ചെയ്തത്. വികസന കാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ബി. ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ആർ. സന്തോഷ് സമീന, രമേഷ്, പഞ്ചായത്ത് സെക്രട്ടറി ബി.എസ്. ഷൈനി, വെളിയം ബി.പി.ഒ ആർ. അനിൽ കുമാർ, ബി.പി.ഒ അംഗങ്ങളായ കെ രാജീവ്, ബിൻസി, ആര്യ, ആറ്റൂർക്കോണം യു.പി.എസ് പ്രഥമാദ്ധ്യാപിക ഷൈന, റോജ് റാഫി എന്നിവർ നേതൃത്വം നൽകി.