പുനലൂർ: എസ്.എൻ.ഡി.പി യോഗം കക്കോട് 3478-ാംനമ്പർ ശാഖ നിർദ്ധന കുടുംബങ്ങൾക്ക് ധനസഹായം നൽകി. ശാഖ അതിർത്തിയിലെ ജാതി, മത ഭേദമന്യേ 25 കുടുംബങ്ങൾക്കാണ് ധനസഹായം നൽകിയത്. കാരുണ്യ പദ്ധതിപ്രകാരം സംഘടിപ്പിച്ച ധന സഹായ വിതരണത്തിന് ശാഖ പ്രസിഡന്റ് എസ്.ജയപ്രകാശ്, വൈസ് പ്രസിഡന്റ് ടി.കെ.രമണൻ, സെക്രട്ടറി ഇ.കെ.ശരത്ചന്ദ്രൻ, യൂണിയൻ പ്രതിനിധി സി.ആർ.ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.