കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന കടയടപ്പ് സമരം കുണ്ടറയിൽ പൂർണമായിരുന്നു. കടകൾ തുറന്നുപ്രവർത്തിപ്പിക്കാൻ അനുവദിക്കുക, പൊലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും കടന്നുകയറ്റം അവസാനിപ്പിക്കുക, ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാര നിരോധനം, വൈദ്യുതി ഫിക്സഡ് ചാർജ് എന്നിവ ഒഴിവാക്കുക, ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. യൂണിറ്റ് പ്രസിഡന്റ് സി.ബി. അനിൽകുമാർ, ജന. സെക്രട്ടറി എൽ. അനിൽകുമാർ, ട്രഷറർ എ. നാസിമുദ്ദീൻ, യൂത്ത് വിംഗ് ഭാരവാഹികളായ എച്ച്. സഹദ്, അഖിലേഷ് തുടങ്ങിയവർ നേതൃത്വം നൽകി.