കൊല്ലം: ശ്വാസകോശത്തിൽ അർബുദം ബാധിച്ച ഗൃഹനാഥൻ തുടർചികിത്സയ്ക്ക് പണമില്ലാതെ സുമനസുകളുടെ സഹായം തേടുന്നു. ഇരവിപുരം തെക്കേവിള കീളതെങ്ങിൽ കിഴക്കതിൽ മോഹനനാണ് (62) പണമില്ലാതെ കഷ്ടപ്പെടുന്നത്. കൂലിപ്പണിക്കാരായ രണ്ട് ആൺമക്കളുടെ തുണയിലാണ് ജീവിതം കഴിഞ്ഞുപോകുന്നത്. ചികിത്സയ്ക്കായി മാത്രം ചെലവഴിച്ച ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യതയിലാണ് കുടുംബം. കൊവിഡ് കാലത്തെ തൊഴിൽനഷ്ടം കൂടിയായപ്പോൾ ദുരിതവും വർദ്ധിച്ചു.
രണ്ടുവർഷം മുൻപ് ഹൃദയശസ്ത്രക്രിയ നടത്തിയശേഷം മോഹനന്റെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തുകയും ഫെബ്രുവരിയിൽ തിരുവനന്തപുരം മെഡി. കോളേജിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്‌തു. തുടർന്ന് കിടപ്പിലായ ഇദ്ദേഹത്തിന് വയറ്റിൽ ട്യൂബ് ഘടിപ്പിച്ച് ദ്രവരൂപത്തിലുള്ള ആഹാരമാണ് നൽകുന്നത്. ആഴ്ചയിൽ രണ്ടുതവണ വയറിന് പുറത്ത് ഘടിപ്പിച്ച ബാഗും ട്യൂബുകളും മാറ്റണം. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവുണങ്ങാത്തതും ശരീരം പൊട്ടിയൊലിക്കുന്നതുമായ അവസ്ഥയിലാണ് കിടപ്പുരോഗിയായ മോഹനൻ.
ഭാര്യ രമയുടെ ഫോൺ: 8086295573
അക്കൗണ്ട് നമ്പർ: 6502831374
ബാങ്ക്: ഇന്ത്യൻ ബാങ്ക്, കൊല്ലം മെയിൻ ശാഖ