കൊല്ലം : പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് 21ന് 11 മുതൽ 11.15 വരെ (15 മിനുട്ട്) ജില്ലയിൽ എല്ലാ ഹൈവേകളിലും മറ്റ് റോഡുകളിലും ചക്രസ്തംഭന സമരം നടത്താൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടി എസ്. ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ടി.സി. വിജയൻ സമരപരിപാടികൾ വിശദീകരിച്ചു. കോതേത്ത് ഭാസുരൻ (ഐ.എൻ.ടി.യു.സി), മോഹൻദാസ് (എ.ഐ.ടി.യു.സി), ടി.കെ. സുൽഫി (യു.ടി.യു.സി), കുരീപ്പുഴ ഷാനവാസ് (കെ.ടി.യു.സി.എം), എ.എം. ഇക്ബാൽ, എസ്. നാസറുദ്ദീൻ, കാഞ്ഞിരവിള അജയകുമാർ, സി.ജി. ഗോപുകൃഷ്ണൻ, ജി. ആനന്ദൻ, രാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.