കൊല്ലം: കേരളാ ടെക്സ്റ്റൈൽസ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ടൗൺ കമ്മിറ്റിയും സംയുക്തമായി കൊല്ലം മെയിൻ റോഡിൽ നടത്തിയ നിൽപ്പ് സമരം ജില്ലാ പ്രസിഡന്റ് എം.കെ. നിസാർ ഉദ്ഘാടനം ചെയ്തു. അശാസ്ത്രീയ ലോക്ക്ഡൗൺ പിൻവലിക്കുക, ആവശ്യ വിഭാഗത്തിൽ തുണിയെയും ഉൾപെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ ജനറൽ സെക്രട്ടറി നിസാമുദ്ദീൻ പാത്തൂസ്, പി.പി. ഷറർ അമീർ, വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ, ടൗൺ കമ്മിറ്റി പ്രസിഡന്റ് എം.ആർ. നവാസ്, ടൗൺ സെക്രട്ടറി അസ്ലം മാജീസ്, വൈസ് പ്രസിഡന്റ് ബിനോജ് എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി മേഖലയിൽ നടന്ന നിൽപ്പ് സമരം വർക്കിംഗ് പ്രസിഡന്റ് ഷഫീർഖാൻ ഉദ്ഘാടനം ചെയ്തു. പള്ളിമുക്കിൽ നടന്ന സമരത്തിന് അസ്ലം മാജിസ്, നവാബ് സോനാ, ബിനോജ് എന്നിവർ നേതൃത്വം നൽകി. കൊട്ടിയത്ത് ഷാജി മൻസൂർ, ഷഹീർ നെക്സ്റ്റ് റിപബ്ലിക് എന്നിവർ നേതൃത്വം നൽകി.