ചിതറ: വളവുപച്ച വാർഡിൽ ഭഷ്യക്കിറ്റും പഠനോപകരണങ്ങളും വിതരണം ചെയ്ത് സേവാഭാരതി . 250 കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റും ഹോമിയോ പ്രതിരോധ മരുന്നും നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. സേവാഭാരതിയുടെയും ബി.ജെ.പി യുടെയും മുപ്പതോളം പ്രവർത്തകരാണ് സേവാപ്രവർത്തനങ്ങളിൽ പങ്കാളിയായത്. തുടർന്നും വിവിധ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് സേവാഭാരതി അറിയിച്ചു.