പൂയപ്പള്ളി : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ രക്തദാനം നടത്തി. എസ്.പി.സി പയനീയർ കേഡറ്റുകളാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രക്തദാനം ചെയ്തത്. ക്രൈം ബ്രാഞ്ച് ഡിവൈ. എസ്.പിയും എസ്.പി.സി കൊല്ലം റൂറൽ ജില്ലാ ഡി.എൻ.ഒ യുമായ ആർ.അശോക് കുമാർ ,എ.ഡി.എൻ.ഒ രാജീവ് ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ.സുനിൽകുമാർ ,ജൂനിയർ സൂപ്രണ്ട് ബാബു സുൽഫിക്കർ ,ബ്ലഡ് ബാങ്ക് ജീവനക്കാരായ സുമാദേവി,ഹേമ,ഷീജ ,സാവിത്രി ,സ്കൂളിലെ എസ്.പി.സി യുടെ ചുമതലയുള്ള കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ വി.റാണി ,കേഡറ്റുകളായ ദേവി അരവിന്ദ് ,മിഥുൻ,സയന എന്നിവർ പങ്കെടുത്തു. സംസ്ഥാനതലത്തിൽ എസ്.പി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവധാര പദ്ധതിയുടെ ഭാഗമായാണ് രക്തദാനം നടത്തിയത് .രക്തദാനത്തിന്റെ ആവശ്യകത അനുസരിച്ചു ലഭ്യമാക്കുന്നതിനായി സന്നദ്ധരായ അറുന്നൂറ് പേരടങ്ങുന്ന സന്നദ്ധസംഘം പൂയപ്പള്ളി ഗവ.ഹൈസ്കൂളിന്റെ എസ്.പി.സി യുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട് .പങ്കെടുത്ത കേഡറ്റുകൾക്ക് സൂപ്രണ്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു