c
ചാത്തന്നൂരിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തിയ കള്ളപ്പണ ഇടപാട് കേസെടുത്ത് അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കോൺഗ്രസ് ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം ബി.ജെ.പി - സി.പി.എം കൂട്ടുകെട്ടുണ്ടായിരുന്നതായും ബിന്ദുകൃഷ്ണ ആരോപിച്ചു. ഡി.സി.സി ജന. സെക്രട്ടറി എസ്. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, ഡി.സി.സി ഭാരവാഹികളായ എൻ. ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, പ്രതീഷ് കുമാർ, നേതാക്കളായ എൻ. ജയചന്ദ്രൻ, ചാത്തന്നൂർ മുരളി, പരവൂർ സജീബ്, ആർ. സാജൻ, പാരിപ്പള്ളി വിനോദ് എന്നിവർ സംസാരിച്ചു. ശ്രീലാൽ ചിറയത്ത്, ഷീലാ ബിനു, ഷാനവാസ് സിത്താര, ജോൺ എബ്രഹാം, സത്യദേവൻ, പരവൂർ മോഹൻദാസ്, പൂതക്കുളം അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.