കൊല്ലം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുനലൂർ താലൂക്കാശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സി. ടി സ്‌കാൻ മെഷീൻ പ്രവർത്തനമാരംഭിച്ചു. പി. എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വി. പി. ഉണ്ണികൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിർഷ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്ത രഞ്ജൻ, എച്ച്. എം. സി. അംഗം പി.എ.അനസ്, സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ തുടങ്ങിയവർ പങ്കെടുത്തു.