കൊല്ലം :പ്രതിവാര കൊവിഡ് വ്യാപനനിരക്ക് കൂടുതലുള്ള പേരയം, വെളിയം, കുലശേഖരപുരം (10, 16 വാർഡുകൾ പൂർണമായും) പഞ്ചായത്ത് പരിധികളിൽ ഇന്ന് രാവിലെ 6 മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരുമെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ, കാലിത്തീറ്റകോഴിത്തീറ്റ ഇവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാം.പാൽ, പത്രം എന്നിവയുടെ വിതരണം രാവിലെ 5നും 8നും ഇടയിലായിരിക്കണം. റേഷൻ കടകൾ, മാവേലി സ്റ്റോർ, സപ്ലൈകോ, പാൽബൂത്തുകൾ എന്നിവയ്ക്ക് രാവിലെ 8മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കാം. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും രാവിലെ 7 മുതൽ വൈകുന്നേരം 7.30 വരെ ഹോം ഡെലിവറി സർവീസിനു മാത്രമായി പ്രവർത്തനാനുമതിയുണ്ട്. ഉപഭോക്താക്കൾ നേരിട്ട് പാഴ്‌സൽ കൈപ്പറ്റാനോ ,​ ഇരുന്ന് ഭക്ഷണം കഴിക്കുവാനോ അനുവദിക്കില്ല.