thodiyoor-mayya-velam
കാരുനാഗപ്പള്ളി - കാരൂർക്കടവ് റോഡിൽ ഇടക്കുളങ്ങര തീപ്പെട്ടി കമ്പനി മുക്കിന് സമീപത്തെ വെള്ളക്കെട്ട്

തൊടിയൂർ: കരുനാഗപ്പള്ളി - കാരൂർക്കടവ് റോഡിൽ ഇടക്കുളങ്ങര തീപ്പെട്ടി ജംഗ്ഷന് സമീപം റോഡ് തകർന്ന് വെള്ളക്കെട്ടായി മാറിയിട്ട് നാളേറെയായി. റോഡിലെ കുഴികൾ തിരിച്ചറിയാനാവാതെ ഇരുചക്രവാഹന യാത്രക്കാരും മറ്റും അപകടത്തിൽപ്പെടുന്നത് പതിവാണ്. കുറേനാൾ മുൻപ് ബൈക്ക് യാത്രികനായ യുവാവ് ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. ഇവിടെ നിന്ന് പടിഞ്ഞാറോട്ട് ഇരുനൂറ് മീറ്റർ ഓട നിർമ്മിച്ചാൽ കാരിക്കൽ തോട്ടിലേയ്ക്ക് വെള്ളം ഒഴുക്കിവിടാൻ കഴിയും. അടിയന്തരമായി ഓട നിർമ്മിച്ച് ജനങ്ങുളുടെ യാത്രാദുരിതവും അപകടങ്ങളും ഒഴിവാക്കണമെന്ന്
ഇടക്കുളങ്ങര സമർപ്പണം ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു .