aari-thodiyoor-photo
തൊടിയൂർ പഞ്ചായത്തിന്റെ സമൂഹിക അടുക്കളയ്ക്ക് 'ശ്രദ്ധ'സംഭാവന ചെയ്ത അരി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഏറ്റു വാങ്ങുന്നു

തൊടിയൂർ: ജീവകാരുണ്യ പ്രസ്ഥാനമായ കരുനാഗപ്പള്ളി 'ശ്രദ്ധ' യുടെ മുൻ ജനറൽ കൺവീനറായിരുന്ന കൊറ്റിനാട്ട് പ്രദീപ് കുമാർ അനുസ്മരണ ദിനത്തിൽ സാമൂഹിക അടുക്കളകൾക്ക് ശ്രദ്ധയുടെ ആഭിമുഖ്യത്തിൽ അരിവിതരണം ചെയ്തു. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ , തഴവ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം എന്നിവർ ശ്രദ്ധ ഭരവാഹികളായ സുധീർ കാരിക്കൽ, സാജൻ കരുനാഗപ്പള്ളി, നജീം മണ്ണേൽ എന്നിവരിൽ നിന്ന്
അരി ഏറ്റുവാങ്ങി. 13ന് വൈകിട്ട് ഓൺലൈനായി പ്രദീപ് കുമാർ അനുസ്മരണ സമ്മേളനവും നടന്നു.