കൊല്ലം : ജില്ലയിൽ ഏറ്റവുമധികം രക്തംദാനം ചെയ്തതിനുള്ള പുരസ്കാരം ഈ വർഷവും ഡി.വൈ.എഫ്.ഐക്ക്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസിൽ നിന്ന് ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു പുരസ്കാരം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ, ജോയിന്റ് സെക്രട്ടറി പി.കെ. സുധീർ, സെക്രട്ടേറിയറ്റ് അംഗം ശബരീനാഥ് എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറുകണക്കിന് ചെറുപ്പക്കാരാണ് കൊവിഡ് മാനദണ്ഡം പാലിച്ച് രക്തം ദാനം ചെയ്തത്.