ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ചാവർകോട് വാർഡിലെ 87, 103 നമ്പർ അങ്കണവാടികളിലെ കുരുന്നുകൾക്ക് മധുരക്കിറ്റുകൾ വിതരണം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എസ്. വിജയൻ നേതൃത്വം നൽകി.