കരീപ്ര : ജില്ലാ പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമൺകാവ് സി.എച്ച്.സിയിലേക്ക് നൽകുന്ന പ്രതിരോധ സാമഗ്രികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം . ശിവപ്രസാദിന്റെ സാന്നിദ്ധ്യത്തിൽ മെഡിക്കൽ ഓഫീസർ സുനിത, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രശോഭ എന്നിവർക്ക് കൈമാറി. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുവിധ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പൾസ് ഓക്സിമീറ്റർ, ആന്റിജൻ ടെസ്റ്റ് കിറ്റ്, പി.പി.ഇ കിറ്റ്, എൻ 95 മാസ്ക് തുടങ്ങിയവയാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങൾ വഴി ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യുന്നത്.