ചാത്തന്നൂർ: കാലിത്തൊഴുത്തുകൾ, ഡെയറി യൂണിറ്റുകൾ എന്നിവയ്ക്കുവേണ്ട ഷെഡുകൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും ധനസഹായം നൽകുന്നു. താത്പര്യമുള്ള കർഷകർ 21ന് മുൻപ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ അപേക്ഷ നൽകണം.