ar-
ആദിച്ചനല്ലൂർ റൂറൽ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൽകുന്ന പൾസ് ഓക്സി മീറ്ററുകളും മാസ്കുകളും നഗർ പ്രസിഡന്റ് ടി. പാപ്പച്ചൻ, സെക്രട്ടറി ജി. വിദ്യാസാഗർ എന്നിവർ പഞ്ചായത്ത് അംഗവും നഗർ ട്രഷററുമായ ബി. ഹരികുമാറിന് കൈമാറുന്നു

കൊല്ലം: ആദിച്ചനല്ലൂർ റൂറൽ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്തിലെ 5, 6, 7, 8, 11 വാർഡുകളിലെ കൊവിഡ് ബാധിതർക്ക് പൾസ് ഓക്സി മീറ്ററുകളും മാസ്കുകളും വിതരണം ചെയ്തു. നഗർ പ്രസിഡന്റ് ടി. പാപ്പച്ചൻ, സെക്രട്ടറി ജി. വിദ്യാസാഗർ എന്നിവർ ചേർന്ന് പഞ്ചായത്ത് അംഗവും നഗർ ട്രഷററുമായ ബി. ഹരികുമാറിന് സാധനങ്ങൾ കൈമാറി. വാർഡ് മെമ്പർമാരായ ഏലിയാമ്മ ജോൺസൺ, അനീസാ നിസാം, സജിത രംഗകുമാർ, നഗർ ഭാരവാഹികളായ രഞ്ജു ശ്രീലാൽ, കെ. അജിത് കുമാർ, സുരേഷ് ചന്ദ്രകാന്തം, എം. രാജേന്ദ്രബാബു, എസ്. അശോകൻപിള്ള, പി. വിക്രമൻ, വൈ. പാപ്പച്ചൻ, സുരേന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.