കൊല്ലം: ഇന്ധനവില വർദ്ധനവിനെതിരെ കെ.എസ്.ആർ.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പുനലൂരിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹണി ബാലചന്ദ്രൻ സംസാരിച്ചു. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. സജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ സംസാരിച്ചു.
കരുനാഗപ്പള്ളിയിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ. വസന്തൻ, ചാത്തന്നൂരിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ. ഗോപാലകൃഷ്ണൻ നായർ, കൊട്ടാരക്കരയിൽ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി. മുകേഷ്, പത്തനാപുരത്ത് എസ്. ഷാജി, ആര്യങ്കാവിൽ സി.എസ്. ചെറിയാൻ, ചടയമംഗലത്ത് എസ്. മുരളി, കുളത്തൂപ്പുഴയിൽ എസ്. ഗോപകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.