.ഓച്ചിറ: മദർ തെരേസ പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷ്യധാന്യ വിതരണത്തിനായി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സംഘടനയായ ഫെഡറേഷൻ ഓഫ് സ്‌റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓച്ചിറ മേഖലാ കമ്മിറ്റി ഭക്ഷ്യധാന്യങ്ങൾ കൈമാറി. എൻ.ജി. ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.പ്രശോഭ ദാസിൽ നിന്ന് സൊസൈറ്റി പ്രസിഡന്റ് പി.ബി. സത്യദേവൻ ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി. വി.വിനോദ്, എ. റംഷാദ്, അഖിൽ സോമൻ, റാഫി വയനകം തുടങ്ങിയവർ പങ്കെടുത്തു.