കൊട്ടാരക്കര: പെരുങ്കുളം ഗവ.പി.വി.എച്ച്.എസ്.എസിൽ ഓൺലൈൻ
പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി ഡിജിറ്റൽ പഠന ലൈബ്രറി പ്രവർത്തനംആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.പൂവറ്റൂരിലെ സൈനികോദ്യോഗസ്ഥനായ അനുവിന്റെ ഭാര്യ ദിവ്യയും സ്കൂളിലെ അദ്ധ്യാപിക ഷെർളിയും നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ സംഭാവന ചെയ്തു.
ടെലിവിഷൻ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, സി.ഡി,
കാമറ എന്നിവയാണ് സ്കൂളിൽ ഡിജിറ്റൽ പഠന സൗകര്യത്തിനായി ഒരുക്കിയിട്ടുള്ളത്. പഠന സൗകര്യം ലഭ്യമാകാത്ത വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.സ്കൂളിലെ അദ്ധ്യാപകരും പി.ടി.എ, എസ്.എം.സി പ്രതിനിധികളും അഭ്യുദയ കാംക്ഷികളും സന്നദ്ധ സംഘടനകളും ചേർന്നാണ് ഈ സൗകര്യം ഒരുക്കിയത്.എസ്.എസ്.സി ചെയർമാൻ രാജ് കിഷോർ, പൊതുപ്രവർത്തകനായ അതുൽ, രഞ്ജി, അരുൺ, സീനിയർ അസിസ്റ്റന്റ് രജനി എന്നിവർ സംസാരിച്ചു.