കൊട്ടാരക്കര: സംസ്കാര പ്രതിമാസ പരിപാടിയുടെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തി.ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി പി.എസ്.രാജശേഖരൻ വിഷയം അവതരിപ്പിച്ചു. സംസ്കാര ചെയർമാൻ ഡോ.പി.എൻ.ഗംഗാധരൻനായർ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി കളക്ടർ അനിൽകുമാർ, ഡോ.എസ്.മുരളീധരൻ നായർ, കനകലത, ജി.കലാധരൻ, മുട്ടറ ഉദയഭാനു, കെ.ബാലൻ, കെ.മോഹനൻപിള്ള, ഷക്കീല അസീസ്, എം.പി.വിശ്വനാഥൻ, കടയ്ക്കോട് സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുൻ മന്ത്രി മുല്ലക്കര രത്നാകരന്റെ ഫേസ് ബുക്ക് പേജ് നിറുത്തലാക്കിയ സംഭവത്തിൽ സംസ്കാരയുടെ പ്രതിമാസ കൂട്ടായ്മ പ്രതിഷേധിച്ചു.