കൊട്ടാരക്കര : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വിഭാഗം വ്യാപാരികളെയും നിശ്ചിത സമയം കടതുറക്കാൻ അനുവദിക്കുക, പൊലീസിന്റെയും സെക്ടറൽ മജിസ്ട്രേട്ടുമാരുടെയും അന്യായമായ കടന്നു കയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ കടയടപ്പു സമരം നടത്തി.തുടർന്ന് ഏകോപന സമിതി പ്രവർത്തകർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം.എം.ഇസ്മയിൽ ധർണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇൻ ചാർജ് എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.രാമചന്ദ്രൻനായർ, ട്രഷറർ പി.കെ.വിജയകുമാർ, വൈസ് പ്രസിഡന്റ് റെജിമോൻ വർഗീസ്, അച്ചൻകുഞ്ഞ്, എ.എച്ച്.സലിം, അങ്ങാടിക്കട ജോൺസൺ, ഹരിദാസ്, ഷാജഹാൻ, സി.കെ.വിജയൻ, സുരേഷ് കുമാർ, റോബർട്ട് എന്നിവർ പങ്കെടുത്തു.