mani
ഇന്ധനവില വർദ്ധനവിനെതിരെ കേരളാ കോൺഗ്രസ്സ് (എം)ശാസ്താംകോട്ട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ സമരം ജില്ലാ പ്രസിഡന്റ്‌ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ഇന്ധനവില വർദ്ധനവിനെതിരെ കേരളാ കോൺഗ്രസ് (എം)സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി കുന്നത്തൂർ നിയോജക മണ്ഡലത്തിലെ 18 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. ശാസ്താംകോട്ട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നിയോജക മണ്ഡലം തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്‌ വഴുതാനത്ത് ബാലചന്ദ്രൻ നിർവഹിച്ചു. ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റ്‌ പട്ടേൽ ഷാജി ആദ്ധ്യക്ഷനായി. അഡ്വ.ഈ. എം .കുഞ്ഞു മോൻ,​ അഡ്വ .കുറ്റിയിൽ ഷാനവാസ്‌, സീനാനെൽസൺ, ജോസ് മത്തായി, എൽ. സുഗതൻ, ഷിബു മുതുപിലാക്കാട്, ജിജോ ജോസഫ് , ടി. കെ .ഷാജി, ചാൾസ് രാജഗിരി, ശാന്താലയം സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു .

നെടിയവിളയിൽ ഉഷാലയം ശിവരാജൻ ഉദ്ഘാടനം,​ അശ്വനികുമാർ ആദ്ധ്യക്ഷനായി. കിഴക്കേകല്ലട ആർ. രവീന്ദ്രൻപിള്ള ഉദ്ഘാടനം, ജോസ് പ്രകാശ് ആദ്ധ്യക്ഷൻ. മൈനാഗപ്പള്ളി ജോസ് മത്തായി ഉദ്ഘാടനം, ശാന്താലയം സുരേഷ് ആദ്ധ്യക്ഷൻ. ശൂരനാട് തെക്ക് ഇഞ്ചക്കാട് രാജൻ ഉദ്ഘാടനം, രാധാകൃഷ്ണകുറുപ്പ് ആദ്ധ്യക്ഷൻ. കാരാളിമുക്ക് സി. ശിവാനന്ദൻ ഉദ്ഘാടനം,​ തോപ്പിൽ നിസാർ ആദ്ധ്യക്ഷൻ. ആഞ്ഞിലി മൂട് അഡ്വ. കുറ്റിയിൽ ഷാനവാസ്‌ ഉദ്ഘാടനം, ചാൾസ് രാജഗിരി ആദ്ധ്യക്ഷൻ. ഊക്കൻ മുക്ക് അഡ്വ. ഈ. എം. കുഞ്ഞുമോൻ ഉദ്ഘാടനം, ഷിയാദ്സുലൈമാൻ ആദ്ധ്യക്ഷൻ. ശൂരനാട് വടക്ക് ഷാജി സാം പാലത്തടം ഉദ്ഘാടനം, വിജയമോഹനൻ ആദ്ധ്യക്ഷൻ. മൺട്രോതുരുത്ത് അഡ്വ. ചാൾസ് വർഗീസ് ഉദ്ഘാടനം, ടി. കമലാസനൻ ആദ്ധ്യക്ഷൻ. പവിത്രേശരം കല്ലട ക്ളീറ്റസ് ഉദ്ഘാടനം, അനിൽ മണ്ണത്ത് ആദ്ധ്യക്ഷൻ.

ശാസ്താംകോട്ട കിഴക്ക് എൽ .സുഗതൻ ഉദ്ഘാടനം,ടി.കെ. ഷാജി ആദ്ധ്യക്ഷൻ.
സിനിമ പറമ്പിൽ മാത്യു പടിപ്പുര ഉദ്ഘാടനം ,​ ഷാജഹാൻ ആദ്ധ്യക്ഷൻ. സിനിമ പറമ്പിൽ മാത്യു പടിപ്പുര ഉദ്ഘാടനം ,​ ഷാജഹാൻ ആദ്ധ്യക്ഷൻ. ശാസ്താംനട വാറുർ എം. ബഷീർ ഉദ്ഘാടനം, പി .നാസർ ആദ്ധ്യക്ഷൻ. ഏഴാംമയിൽ കുഞ്ഞുമോൻ പുതുവിള ഉദ്ഘാടനം, വാറുർ ഷാജി ആദ്ധ്യക്ഷൻ.