കൊല്ലം : ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന കേരളത്തിലെ ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ ധനസഹായവും 5000 രൂപ പലിശരഹിത വായ്പയും ഉറപ്പാക്കണമെന്ന് ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് സംഘം ആവശ്യപ്പെട്ടു. ലോട്ടറിയിൽ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും സഹായം ഉറപ്പാക്കണം. ക്ഷേമനിധിയിൽ അംഗങ്ങളായ അടവ് മുടങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് അംശാദായം അടയ്ക്കനുള്ള സമയം അനുവദിക്കണമെന്നും ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് സംഘം ജില്ലാ പ്രസിഡന്റ് ഗിരീഷ് ലാൽ, സെക്രട്ടറി ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു.