gandhi
കാരുണ്യസ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമ്പന ഗാന്ധിഭവൻ സ്നേഹാലത്തിൽ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ മുതലായവ എത്തിച്ചപ്പോൾ

കൊല്ലം: നല്ലില കാരുണ്യസ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമ്പന ഗാന്ധിഭവൻ സ്നേഹാലത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയും പുതുതായി പുതുതായി നിർമ്മിക്കുന്ന ഡൈനിംഗ് ഹാളിന് അവശ്യമായ ടൈലുകളും എത്തിച്ചുനൽകി. ഇതോടനുബന്ധിച്ച് നടന്ന യോഗം നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. വികസന സമിതി സെക്രട്ടറി എസ്. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീലാ മനോഹരൻ, സൊസൈറ്റി പ്രസിഡന്റ് ജേക്കബ് ജോൺ, സെക്രട്ടറി റോയി ജോൺ, ജോയിന്റ് സെക്രട്ടറി ജി. സുരേഷ്, പി.ആർ.ഒ രാജു ജി. അനുജി, സ്നേഹാലയം പി.ആർ.ഒ ഷിബു റാവുത്തർ, ആർ. രാജി, വെൽഫെയർ ഓഫീസർ വിഷ്ണുപ്രിയ തുടങ്ങിയവർ സംസാരിച്ചു.നല്ലില