കൊല്ലം: മരംമുറി അഴിമതിക്കെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രഷോഭ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ രണ്ടായിരം കേന്ദ്രങ്ങളിൽ ഇന്ന് ധർണ നടത്തും. കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന ജില്ലാതല സമരം രാവിലെ 11ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സമരങ്ങൾക്ക് ജില്ലാ - സംസ്ഥാന നേതാക്കളും വിവിധ മോർച്ച ഭാരവാഹികളും നേതൃത്വം നൽകും.