പുനലൂർ: എസ്.എൻ.ഡി.പി യോഗം കലയനാട് 3307-ാംനമ്പർ ശാഖയുടെയും വനിതസംഘത്തിന്റെയും നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ റീ ചാർജിംഗിനുളള ധനസഹായവും പഠനോപകരണങ്ങളും വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് എ.വി.അനിൽകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഉഷ അശോകൻ, വനിതാസംഘം ശാഖ പ്രസിഡന്റ് വിജയകുമാരി ശിവരാജൻ, വൈസ് പ്രസിഡന്റ് കലാബാബു, സെക്രട്ടറി ശാലിനി അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.