ഓടനാവട്ടം : എസ്.എൻ.ഡി.പി യോഗം വാക്കനാട് 7750 -ാം നമ്പർ ശാഖയുടെ ഗുരുക്ഷേത്രത്തിന് മുന്നിൽ വെള്ളക്കെട്ട് . വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ തോതിൽ കെട്ടികിടക്കുന്ന മലിനജലം ക്ഷേത്രത്തിലേക്ക് തെറിയ്ക്കുന്നത് പതിവാണ്. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണം. മഴക്കാലത്ത് പതിവായി രൂപപ്പെടുന്ന ഈ വെള്ളക്കെട്ട് തടയാൻ നടപടിയെടുക്കണമെന്ന് ശാഖായോഗം ഭാരവാഹികൾ ആവശ്യപ്പെട്ടു.